kerala vs vidarbha ranji trophy semi final day one<br />രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കന്നി സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങിയ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന സെമിയുടെ ആദ്യ ദിനം നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ വിദര്‍ഭയ്‌ക്കെതിരേ കേരളം ഒന്നാമിന്നിങ്‌സില്‍ വെറും 106 റണ്‍സിന് കൂടാരത്തില്‍ തിരിച്ചെത്തി. ഇന്ത്യന്‍ പേസര്‍ കൂടിയായ ഉമേഷ് യാദവിന്റെ തീപ്പൊരി ബൗളിങാണ് കേരളത്തിന്റെ കഥ കഴിച്ചത്. <br />